തിരുവനന്തപുരം: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്ന തരത്തില്‍ ലേഖനമെഴുതിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇടതു പക്ഷത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് ഒന്നാം യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയതിന്റെ ഓര്‍മ്മയിലാണ് 2004 ആവര്‍ത്തിക്കുമെന്ന് കോടിയേരി പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥികളെ നിറുത്തി മത്സരിക്കാന്‍ കോണ്‍ഗ്രസ്, സി.പി.എം നേതാക്കളെ വെല്ലുവിളിക്കുന്നു. കോടതിയില്‍ ദേവസ്വം ബോര്‍ഡ് വക്കീലിന്റെ വാദത്തെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞില്ലെന്ന ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്‌താവനയില്‍ സത്യമുണ്ടെങ്കില്‍ സ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അധികാരം അവര്‍ക്ക് മാത്രമാണെന്നും കൃഷ്‌ണദാസ് കൂട്ടിച്ചേർത്തു.
Post Your Comments