കല്‍പ്പറ്റ : വയനാട‌് ജില്ലയിലെ തരിയോട‌് പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ‌് ഭരണത്തിലെത്തി . പൊതുതെരഞ്ഞെടുപ്പിന‌് മുന്നോടിയായി സംസ്ഥാനത്ത‌് രൂപപ്പെടുന്ന കോണ്‍ഗ്രസ‌് –ബിജെപി സഖ്യത്തിന്റെ സൂചനയാണ‌് ഇതെന്ന് എൽ ഡി എഫ് ആരോപിച്ചു. പ്രസിഡന്റായി കോണ്‍ഗ്രസിലെ ഷീജ ആന്റണിയും വൈസ‌്പ്രസിഡന്റായി മുസ്ലിംലീഗിലെ കെ വി സന്തോഷ‌്കുമാറും തെരഞ്ഞെടുക്കപ്പെട്ടു.
13 അംഗ ഭരണസമിതിയില്‍ യുഡിഎഫ‌് ആറ‌്, എല്‍ഡിഎഫ‌് അഞ്ച‌്, ബിജെപി രണ്ട‌് എന്നിങ്ങനെയാണ‌് കക്ഷി നില. ജനുവരി 16നാണ‌് പ്രസിഡന്റ‌് റീന സുനിലിനെ യുഡിഎഫും ബിജെപിയും ചേര്‍ന്ന‌് അവിശ്വാസത്തിലൂടെ പുറത്താക്കിയത‌്. പിന്നാലെ വൈസ‌് പ്രസിഡന്റ‌് കെ വി ചന്ദ്രശേഖരന്‍ രാജിവെച്ചു. തുടര്‍ന്നാണ‌് തെരഞ്ഞെടുപ്പ‌് നടന്നത‌് .
Post Your Comments