തിരുവനന്തപുരം : ലൈംഗീക പീഡനക്കേസില്‍ ആരോപണ വിധേയനായ മുസ്ലീം മത പ്രഭാഷകനെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ഷഫീഖ് അല്‍ ഖാസിമി (ഇടുക്കി)യെ അച്ചടക്ക നടപടിയുടെ ഭാഗമായി ആള് ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അറിയിക്കുന്നതായാണ് കുറിപ്പിലുള്ളത്.
പോപ്പുലര്‍ ഫണ്ട് അനുകൂല സംഘടനയാണ് കേരള ഇമാംസ് കൗണ്‍സില്‍. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയിലുള്ള പ്രദേശത്ത് സ്കൂളില്‍ നിന്നും മടങ്ങി വന്നിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കാര്‍ തടഞ്ഞുവെക്കാന്‍ ശ്രമിച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടന്നു കളഞ്ഞു. ഈ പ്രവൃത്തിയില്‍ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് കൗണ്‍സിലിന്റെ അച്ചടക്ക നടപടി.
https://www.facebook.com/imamscouncilpagekerala/posts/1992154697516399?__xts__%5B0%5D=68.ARBF1t6AvIKgui45TswmVyBt00ut88Fyt7DAxxCF6UYmdL_t5bvmjBzjlNJdyzHyzO-Ffk6kDioj7FoNwUq1bcsNPRpmRvGGbf583cTvVwcZ7npXA-qpbSDvig3o9QRFdxrAbSxKorzIYegmMCw7HxNgk1Ub8nwtnVfRMfjc1om98Dy2bVZKJ4N61S2R7C9AaFHrgVXqUY9qakLVw64SGh_SOC04hvCKhpiuZYX4Mh70Bz4YaoiH8b1is98DTkPPkvSefoa7paoivceybsbvNqToBo6XrTXSLiF_InX_xAJtE4T8SdNLienVMsinKP8H5e0tySQyoINJ6xEI1JJGnw&__tn__=-R
Post Your Comments