ലക്നൗ: മുന്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ഫെബ്രുവരി 9 നാണ് പാര്‍ട്ടിയുടെ രൂപീകരണം നടക്കുക. പാര്‍ട്ടിയുടെ പേര് ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍ ദള്‍ എന്നറിയപ്പെടും. ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പരിപാടിയിലായിരിക്കും പാര്‍ട്ടി രൂപികരണത്തിന്റെ പ്രഖ്യാപനം നടത്തുന്നത്. പേരും ചിഹ്നവും ലക്ഷ്യവും അപ്പോള്‍ വ്യക്തമാക്കുമെന്ന് തൊഗാഡിയ അറിയിച്ചു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് തൊഗാഡിയയുടെ സഹായിയും വിശ്വ ഹിന്ദു പരിഷത്ത് ദല്‍ഹി നേതാവുമായ കരംവീര്‍ പറഞ്ഞു. ‘അയോധ്യയില്‍ ഞങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ട്.’ അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുകയും ചെയ്യും.’ അദ്ദേഹം പറഞ്ഞു
Post Your Comments