NattuvarthaLatest NewsKeralaIndiaNews

ക​ശ്​​മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ​തു​പോ​​ലെ കാ​ശി, മ​ഥു​ര ക്ഷേ​ത്ര​നി​ര്‍​മാ​ണ​വും സാധ്യം: തൊഗാഡിയ

ബ​ഡോ​ഹി (യു.​പി): ക​ശ്​​മീ​രി​നു​ള്ള പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ​തു​പോ​​ലെ കാ​ശി, മ​ഥു​ര ക്ഷേ​ത്ര​നി​ര്‍​മാ​ണ​വും സാ​ധ്യ​മാണെന്ന് അ​ന്താ​രാ​ഷ്​​ട്ര ഹി​ന്ദു പ​രി​ഷ​ത്ത്​ നേ​താ​വ്​ പ്ര​വീ​ണ്‍ തൊ​ഗാ​ഡി​യ. വാ​രാ​ണ​സി​യി​ലും മ​ഥു​ര​യി​ലും ക്ഷേ​ത്ര​നി​ര്‍​മാ​ണ​ത്തി​ന്​ ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​യ​മം നി​ര്‍​മി​ക്ക​ണ​മെ​ന്ന്​ തൊ​ഗാ​ഡി​യ പറഞ്ഞു.

Also Read:ജൂതയുവാവിനെ കുത്തി : പലസ്തീൻ ഭീകരനെ വെടിവെച്ചു കൊന്ന് ഇസ്രയേലി സൈനികർ

മ​ഥു​ര​യി​ലെ ശാ​ഹി ഈ​ദ്​​ഗാ​ഹ്​ പ​ള്ളി നി​ല്‍​ക്കു​ന്നി​ട​ത്ത്​ പണ്ട് ക്ഷേ​ത്ര​മാ​യി​രു​ന്നുവെന്നാണ് ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനു വേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. യു.​പി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ മ​ഥു​ര കൃ​ഷ്ണ​ജ​ന്മ​ഭൂ​മി ക്ഷേ​ത്ര​മെ​ന്ന സ്വപ്നമാണ് തൊ​ഗാ​ഡി​യ മുന്നോട്ട് വയ്ക്കുന്നത്.

അതേസമയം, യോഗി സര്‍ക്കാര്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയത് പോലെ ജനങ്ങള്‍ യു.പി സര്‍ക്കാറിനെതന്നെ മാറ്റുമെന്ന് അഖിലേഷ്​ യാദവ് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തതോടെ യു പി യിൽ നടക്കുന്ന വാക് പോരിന്റെ തുടക്കമാണ് ഇതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button