തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും സംഘപരിവാറും സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭം തുടരവേ, ബി.ജെ.പി.ഭരിക്കുന്ന കേന്ദ്രത്തിനും ഓര്‍ഡിനന്‍സ് ഇറക്കാമെന്ന വാദവുമായി സംഘപരിവാര്‍ നേതാവായ പ്രവീണ്‍കുമാര്‍ തൊഗാഡിയ രംഗത്തെത്തി.
ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള രക്ഷായാത്രയുടെ സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അന്തര്‍ദേശീയ ഹിന്ദു പരിഷത്ത് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് തൊഗാഡിയ.
മുസ്‌ളീം സമുദായത്തിലെ മുത്തലാക്കിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാമെങ്കില്‍, ശബരിമല പ്രശ്‌നത്തിലും സുപ്രീംകോടതി വിധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിയും. ഹിന്ദുതാല്‍പര്യം സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കിയാണ് മോദി അധികാരത്തിലെത്തിയത്. ശബരിമല പ്രശ്‌നത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ അദ്ദേഹത്തിനായില്ലെങ്കില്‍ മോദിയും ഹിന്ദുവിരുദ്ധനാണെന്ന് പറയേണ്ടിവരും.തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ ജനകീയ പ്രതിഷേധം കണക്കിലെടുത്ത് പുതിയ നിയമനിര്‍മ്മാണം നടത്തിയ കീഴ് വഴക്കമുണ്ട്.
Post Your Comments