കുവൈറ്റ് സിറ്റി: കോഴികളടക്കം ഇന്ത്യയില്‍ നിന്നുള്ള പക്ഷികളും പക്ഷി ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് കുവൈറ്റ് വിലക്കേര്‍പ്പടുത്തി.
ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം ഭഷ്യ സുരക്ഷാ വിഭാഗമാണ് പുറത്തിറക്കിയത്.
അതേസമയം ഇന്ത്യ പക്ഷിപ്പനി മുക്തമാകുന്നതോടെ വിലക്ക് പിന്‍വലിക്കുന്നതാണ്. പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തിലെ പ്രമുഖ അല്‍-റായ് പക്ഷി ചന്തയിലെ മുഴുവന്‍ പക്ഷികളെയും കൊന്നൊടുക്കി. കുവൈറ്റ് മുനിസിപ്പാലിറ്റി, പരിസ്ഥിതി, പോലീസ്, കൂടാതെ കാര്‍ഷിക അതോറിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നധ്യത്തിലാണ് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്
Post Your Comments