‘നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്’. യാത്ര സിനിമയുടെ മലയാളം ട്രെയിലര്‍ ലോഞ്ചിനെത്തിയ മമ്മൂട്ടി ആരാധകരോട് പറഞ്ഞു. മോഹന്‍ലാലിന്റെ പുലിമുരുകനില്‍ വില്ലനായി തകര്‍ത്താടിയ ജഗപതി ബാബു എന്ന മലയാളികളുടെ പ്രിയ വില്ലന്‍ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളിലാണ് അഭിനയിക്കുന്നത്. തെലുങ്ക് ചിത്രമായ ‘യാത്ര’യില്‍ മമ്മൂട്ടിയുടെ അച്ഛനാണെങ്കില്‍ മധുര രാജയില്‍ വില്ലനാണ്. മധുര രാജയുടെ ലൊക്കേഷനില്‍ നിന്നാണ് ജഗപതി ബാബുവും മമ്മൂട്ടിയും കൊച്ചിയില്‍ ‘യാത്ര’ സിനിമയുടെ പ്രമോഷനായി എത്തിയത്.
‘നിങ്ങളുടെ ഡാഡി ഗിരിജ ഇതില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തെ ഞാന്‍ ഇപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്. വേറൊന്നുമല്ല മധുര രാജയില്‍ അദ്ദേഹം
അഭിനയിക്കുന്നുണ്ട്, വില്ലന്‍ വേഷമല്ലേ. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഇവിടെ ഉള്ളതുകൊണ്ടാണ് ഈ പരിപാടിക്ക് അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞത് തന്നെ. തെലുങ്കില്‍ തിരക്കേറിയ താരമാണ് ഗജപതി ബാബു’ – മമ്മൂട്ടി പറഞ്ഞു.
ജഗപതി ബാബുവെന്നാണ് പേരെങ്കിലും മലയാളികള്‍ ‘ഡാഡി ഗിരിജ’യെന്നാണ് തന്നെ വിളിക്കാറുള്ളതെന്ന് ജഗപതി ബാബു പ്രസംഗത്തില്‍ പറഞ്ഞു. ഇവിടെ ആ പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി.
Post Your Comments