കാഞ്ഞങ്ങാട്:ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം തടഞ്ഞ് ഗ്ലാസ് തകര്‍ക്കുകയും ഡ്രൈവറെ കൈയേറ്റംചെയ്യുകയുംചെയ്ത കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് 3700 രൂപ വീതം പിഴ. ഹൊസ്ദുര്‍ഗ് ദേവന് റോഡിലെ പി മനോജ് കുമാര്‍ (20), നെല്ലിക്കാട്ടെ ടി കെ അഭിജിത്ത് (23)എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി (ഒന്ന്) പിഴ ശിക്ഷ വിധിച്ചത്. തുകയില്‍നിന്ന് 6000 രൂപ അക്രമത്തിനിരയായ ഗോവ സ്വദേശിയും ഡ്രൈവറുമായ വൈശാഖ് നായര്‍ക്ക് നല്‍കണം.
2017 ജൂലൈ 30 ന് ബിജെപി നടത്തിയ ഹര്‍ത്താലില്‍ ഹൊസ്ദുര്‍ഗ് ടിബി ജങ്ഷനില്‍ ജീപ്പ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ വൈശാഖ് നായരെ കൈയേറ്റം ചെയ്യുകയും ജീപ്പിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് തല്ലിത്തകര്‍ക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. മൂന്നാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ക്കെതിരെയുള്ള കേസ് ജുവനൈല്‍ കോടതി പരിഗണിക്കും.
Post Your Comments