
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പുതിയ സബ് ആര്‍ടിഒ ഓഫീസുകള്‍ കൂടി തുടങ്ങാൻ മന്ത്രിസഭാ തീരുമാനം. കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല എന്നിവിടങ്ങളിലാണ് പുതിയ ഓഫീസുകൾ തുടങ്ങുന്നത്. കൂടാതെ എറണാകുളം ജില്ലയിലെ തുറവൂരിലും വയനാട് ജില്ലയിലെ വെള്ളമുണ്ടയിലും പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ തുടങ്ങാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ഏഴു ജില്ലകളില്‍ ന്യൂനപക്ഷ-യുവജന പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കണ്ണനല്ലൂര്‍ (കൊല്ലം), കായംകുളം (ആലപ്പുഴ), മട്ടാഞ്ചേരി (എറണാകുളം), പട്ടാമ്ബി (പാലക്കാട്), വളാഞ്ചേരി (മലപ്പുറം), പേരാമ്പ്ര (കോഴിക്കോട്), തലശ്ശേരി (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.
Post Your Comments