Latest NewsIndia

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി

ഭോപ്പാല്‍ : നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് വീണ്ടും തിരിച്ചടി നല്‍കി മധ്യപ്രദേശില്‍ അംഗങ്ങളുടെ കൊഴിഞ്ഞ പോക്ക്. മുന്‍ എംപിയും സംസ്ഥാന കൃഷിമന്ത്രിയുമായിരുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാകൃഷ്ണ കസ്മാരിയയാണ് ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നത്.

ഫെബ്രുവരി 8 ന് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ കസ്മാരിയ കോണ്‍ഗ്രസില്‍ ചേരും. ബിജെപിയുടെ മറ്റൊരു മുതിര്‍ന്ന നേതാവായ ബാബുലാല്‍ ഗൗറും അടുത്തിടെയായി പാര്‍ട്ടിയുമായി നല്ല ബന്ധത്തിലല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തതായും അദ്ദേഹം ഈയിടെ വെളിപ്പെടുത്തിയിരുന്നു. രാജിവെക്കുന്നതിന് മുന്‍പ് കസ്മാരിയ ബാബുലാല്‍ ഗൗറുമായി കൂടിക്കാഴ്ച്ച നടത്തിയതും ബിജെപിക്ക് തലവേദനയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button