KeralaLatest News

മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും രോഗിയായ യുവതി ചാടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്ന് യുവതി ചാടി മരിച്ചു. കരമന സ്വദേശിനി ജയ ( 45) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജയയുടെ ആത്മഹത്യ. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു യുവതി. അതേസമയം സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മെഡിക്കല്‍ കോളേജ് പോലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു. അതേസമയം ചികിത്സയില്‍ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളാകാം മരണ കാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button