COVID 19KeralaLatest NewsNews

കോവിഡ് ബാധിച്ച് മരിച്ച റിട്ട. പൊലീസുകാരന്റെ വിവാഹ മോതിരം മോഷണം പോയി : മുഖ്യമന്ത്രിക്ക് പരാതിയുമായി മകന്‍

തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ മരിച്ച റിട്ട. പൊലീസുകാരന്റെ മൃതദേഹത്തിൽ നിന്ന് വിവാഹ മോതിരം മോഷണം പോയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. കേസ് എടുക്കാതെ മെഡിക്കൽ കോളജ് പൊലീസ് ഒഴിഞ്ഞു മാറിയതോടെയാണ് വീട്ടുകാർ മുഖ്യമന്ത്രിയെ സമീപിച്ചത്.

Read Also : പ്രതിഷേധം അവസാനിക്കുന്നില്ല : മുകേഷ് എം.എൽ.എയുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല തുടരുന്നു 

വട്ടിയൂർക്കാവ് വലിയവിള അഞ്ജനത്തിൽ കെ.കൃഷ്ണൻകുട്ടി (91)യുടെ സ്വർണ മോതിരമാണ് മോഷണം പോയത്. 18 വർഷം മുൻപ് മരിച്ച അമ്മയുടെ ഓർമയ്ക്കായി അച്ഛൻ സൂക്ഷിച്ച വിവാഹ മോതിരമാണ് മോഷണം പോയതെന്ന് മകൻ പറഞ്ഞു.

മരിച്ച ശേഷം ബോഡി മോര്‍ച്ചറിയിലേക്ക് കൊണ്ടു പോകുമ്പോൾ മോതിരം കയ്യിൽ ഉണ്ടായിരുന്നെന്നും വിരലില്‍ ഇറുകി കിടക്കുകയാണെന്നും ഏതെങ്കിലും വിധത്തില്‍ ഊരിയെടുത്ത് വാര്‍ഡില്‍ സൂക്ഷിക്കാമെന്നും നഴ്‌സ്‌ അറിയിച്ചെന്നും പരാതിയിൽ പറയുന്നു . അടുത്ത ദിവസം ബന്ധപ്പെട്ടപ്പോള്‍ മോതിരം ഇല്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിച്ചത്. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനും മെഡി ക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കുകയായിരുന്നു.

എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മോഷണം പതിവായതോടെ കോവിഡ് ചികിത്സയ്ക്കായി വരുന്ന രോഗികള്‍ ആഭരണങ്ങളും വിലപ്പിടിപ്പുള്ള വസ്തുക്കളും ഒഴിവാക്കണമെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button