ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സിബിഐയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. സി.ബി.ഐ പരിശോധനയെത്തുടര്‍ന്ന് ബംഗാളിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഗവര്‍ണറോട് വിശദീകരണം തേടിയിരുന്നു.
ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറടെ വീട്ടില്‍ റെയ്ഡ് നടത്താനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത് . സി.ബി.ഐ എത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തുകയും തുടർന്ന് സത്യഗ്രഹ സമരം ആരംഭിക്കുകയും ചെയ്തിരുന്നു.
മമതാ ബാനര്‍ജിക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയത് കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി രംഗത്തെത്തി.അതെ സമയം മമ്തയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
Post Your Comments