കൊല്‍ക്കത്ത: രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നതു വരെ തന്റെ സത്യഗ്രഹം തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത തിങ്കളാഴ്ചയും തുടരുകയാണ്. രാത്രി ഭക്ഷണം ഉപേക്ഷിച്ച മമത രാത്രി മുഴുവന്‍ ഉറക്കമിളച്ചു. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്.
പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കള്‍ മമതയെ ഫോണില്‍വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി, ഒമര്‍ അബ്ദുള്ള, ചന്ദ്രബാബു നായിഡു, ശരത് പവാര്‍; അഖിലേഷ് യാദവ്, കമല്‍നാഥ്, അരവിന്ദ് കെജ് രിവാള്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ ഫോണില്‍ സംസാരിച്ചതായി മമത അറിയിച്ചു. പിന്തുണ അറിയിച്ച് നിരവധി നേതാക്കള്‍ ഇന്ന് കൊല്‍ക്കത്തയില്‍ എത്തുമെന്നാണ് കരുതുന്നത്. ഈ സമരം പാര്‍;ട്ടിക്കു വേണ്ടിയല്ല, സര്‍ക്കാരിനെ നിലനിര്‍ത്താനാണെന്ന് മമത പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ; മമതയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ട്.
Post Your Comments