
പൊന്നാനി: കല്യാണ വീട്ടിൽ മണവാട്ടിയുടേയും ബന്ധുക്കളുടേയും സ്വര്‍ണാഭരണങ്ങള്‍ വെള്ളി നിറമായത് ആശങ്കയ്ക്ക് ഇടയാക്കി . പൊന്നാനിയിലെ പാലപ്പെട്ടിയിലാണ് കേള്‍വിക്കാരില്‍ അത്ഭുതമുണ്ടാക്കുന്ന പ്രതിഭാസം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പാലപ്പെട്ടി നിവാസിയായ മേത്തി ഹനീഫയുടെ മകളുടെ വിവാഹം. കല്യാണ വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും വിവാഹച്ചടങ്ങിനായി വീട്ടിലെത്തിയവരുടേയും സ്വര്‍ണാഭരങ്ങളുടെ നിറം മങ്ങി വെള്ളി നിറത്തിലേക്ക് മാറിയതാണ് ഏവരിലും അത്ഭുതമുളവാക്കിയിരിക്കുന്നത്.
ശനിയാഴ്ച മുതല്‍ തന്നെ നിറം മാറ്റം കണ്ടിരുന്നെങ്കിലും കല്യാണ തിരക്കിനിടയില്‍ ഗൗരവം കൊടുത്തില്ല. എന്നാല്‍ ഇന്നലെ കൂടുതല്‍ സ്വര്‍ണം വെള്ളി നിറം ആയതോടെ വീട്ടുകാര്‍ അങ്കലാപ്പിലായി.ഏതാനും ആഴ്‌ച്ചകള്‍ക്ക് മുന്‍പ് മീന്‍ വത്തിയാക്കിക്കൊണ്ടിരുന്ന മ്മയുടേയും മക്കളുടേയും സ്വര്‍ണാഭരണങ്ങളും വെള്ളി നിറമായ സംഭവമുണ്ടായിരുന്നു.
കടല്‍ തീരത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന വീടായതിനാല്‍ പ്രദേശത്തെ ഏതെങ്കിലും രാസപ്രവര്‍ത്തനമാകാം സ്വര്‍ണം നിറം മാറുന്നതിന് ഇടയാക്കിയതെന്നാണ് അഭിപ്രായം. അന്തരീക്ഷത്തില്‍ അമോണിയത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചാലും നിറം മാറ്റമുണ്ടാകാമെന്നു പറയപ്പെടുന്നു.
Post Your Comments