Latest NewsIndiaNews

വി​ഷ​വാ​ത​ക ചോ​ർച്ച, നിരവധിപേരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു : മൂന്ന് പേരുടെ നില ഗുരുതരം

ചി​റ്റൂ​ർ: പാ​ൽ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ വി​ഷ​വാ​ത​ക ചോ​ർന്ന് , നിരവധിപേരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ലെ ബ​ന്ദ​പ​ള്ളി​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യായായിരുന്നു സംഭവം.

Also read : ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്ലാ​ന്‍റി​ൽ വൻ തീ​പി​ടി​ത്തം : ഒ​ന്പ​തു​ പേ​ർ കു​ടു​ങ്ങിയതായി റിപ്പോർട്ട്

പു​ത​ല​പ്പ​ട്ടി​ലെ ഹാ​റ്റ്സ​ൺ ക​മ്പ​നി​യി​ലെ പാ​ൽ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലാണ് അ​മോ​ണി​യ   ചോർന്നത്. വി​ഷ​വാ​ത​കം ശ്വ​സി​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ലാ​ന്‍റി​ലെ തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം സ്ത്രീ​ക​ളാ​യി​രു​ന്നു. ഇ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ തി​രു​പ്പ​തി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button