പൊന്നാനി: മലപ്പുറത്തെ ഒരു കല്യാണ വീട്ടില്‍ മുപ്പത് പവനോളം സ്വര്‍ണത്തിന്റെ നിറം മാറി വെള്ളി നിറത്തിലായി. പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടിലാണ് സ്വര്‍ണത്തിന്റെ നിറം മാറിയത്. ഹനീഫയുടെ മകളുടെ വിവാഹം നടന്ന് ഏതാനും ദിവസത്തിന് ശേഷമാണ് സംഭവം.ഇവരുടെ വീട്ടിലുണ്ടായിരുന്ന പഴയ സ്വര്‍ണവും, വിവാഹത്തിനായി എത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ സ്വര്‍ണവും മഞ്ഞനിറം മാറി വെള്ളി നിറത്തിലായി.കല്യാണ വീട്ടിലെത്തിയവരുടെ ആഭരണങ്ങളില്‍ മെര്‍ക്കുറി തട്ടിയതാകാം പ്രതിഭാസത്തിന് പിന്നിലെന്നാണ് നിഗമനം.
എന്നാല്‍ കല്യാണവീട്ടിലെ എല്ലാവരുടേയും ആഭരണങ്ങളില്‍ നിറം മാറ്റം ഉണ്ടാകും വിധം മെര്‍ക്കുറി എങ്ങനെ പറ്റി എന്നതുസംബന്ധിച്ച് വ്യക്തതയില്ല.അന്തരീക്ഷത്തില്‍ അമോണിയത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചാലും നിറം മാറ്റമുണ്ടാകാമെന്നു പറയപ്പെടുന്നു. കുഞ്ഞുങ്ങള്‍ അടക്കം ചടങ്ങിനെത്തിയ ഏഴ് പേരുടെ ആഭരണങ്ങളാണ് വെള്ളി നിറത്തിലേക്ക് മാറിയത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.വിവാഹദിവസം രാവിലെ മുതല്‍ സ്വര്‍ണാഭരങ്ങളില്‍ നിറംമാറ്റം ശ്രദ്ധിച്ചിരുന്നെങ്കിലും കാര്യമാക്കിയില്ല.
വൈകുന്നേരത്തോടെ കൂടുതല്‍ പേരുടെ ആഭരണങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് കാര്യമാക്കിയത്. സ്വര്‍ണാഭരണത്തില്‍ മെര്‍ക്കുറി കയറിപ്പിടിച്ചത് കാരണമാണ് നിറംമാറ്റമുണ്ടാകുന്നതെന്നും ഈ ആഭരണങ്ങള്‍ ചൂടാക്കിയാല്‍ മെര്‍ക്കുറി പോവുകയും സ്വര്‍ണാഭരണം പഴയ മഞ്ഞ നിറത്തിലേക്ക് മാറുമെന്നും വെളിയങ്കോട്ടെ സ്വര്‍ണവ്യാപാരി പറഞ്ഞു.
Post Your Comments