Latest NewsKeralaNews

മിൽമ പ്ലാന്റിൽ അമോണിയ ചോർച്ച; പ്രദേശത്ത് വെള്ളക്കെട്ട്

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലത്തറ മിൽമ പ്ലാന്റിൽ അമോണിയ ചോർച്ച. പ്രദേശത്ത് ചെറിയ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം ശീതികരിക്കുന്ന ടാങ്കിൽ നിന്നാണ് അമോണിയം ചോർന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ചോർച്ച പൂർണമായമായും പരിഹരിച്ചതായും ജില്ലാ കളക്ടർ നവജോത് ഖോസ അറിയിച്ചു.

വെള്ളത്തിലുണ്ടായിരുന്ന അമോണിയ അന്തരീക്ഷ വായുവിൽ കലരുകയും ചെയ്തു. അമ്പലത്തറ മിൽമ പ്ലാന്റിലെ ജല ശീതികരണ ടാങ്കിൽ നിന്നാണ് അമോണിയ ചോർന്നത്. ചോർച്ചയുള്ള ഭാഗം ഉടൻ കണ്ടെത്തി അധികൃതർ പ്രശ്നം പരിഹരിച്ചിരുന്നു. സ്ഥലവാസികൾക്ക് അമോണിയത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടു. പരിസരവാസികളിൽ ചിലർക്ക് ശ്വാസതടസവുമുണ്ടായി. സംഭവമ മറിഞ്ഞ് ജില്ല കളക്ടർ നവജ്യോത് ഖോസെ പ്ലാന്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ALSO READ: പത്തു വര്‍ഷത്തേക്ക് ഇന്ത്യയിൽ പ്രവേശനമില്ല; തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പ്ലാന്റിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വാതകചോർച്ചക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ഫയർഫോഴ്സിനെയും ബോയിലേർസ് ആൻഡ് ഫാക്ടറീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button