കൊച്ചി: അമോണിയ ചോര്‍ന്നു. വെല്ലിംഗ്ടണ്‍ ഐലന്റിലെ ഫാക്ടിന്റെ ടാങ്കില്‍ നിന്നുമാണ് അമോണിയ ചോര്‍ന്നത് . കേന്ദ്രീയ വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ചോര്‍ച്ചയുണ്ടായത്. അപടസാധ്യത കണക്കിലെടിത്ത് ഈ വഴിയുള്ള വാഹനങ്ങള്‍ തിരിച്ചുവിട്ടു. സമീപവാസികളെ ഒഴിപ്പിക്കുകയാണ്. അമ്പലമേട് ഡിവിഷനിലേയ്ക്ക് കൊണ്ടുപോകാനായി ലോറിയിലേക്ക് മാറ്റുന്നതിനിടയിലാണ് ചോര്‍ച്ച് ഉണ്ടായത്
വാല്‍വിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ചോര്‍ച്ചയുണ്ടായത്. 14.5 ടണ്‍. അമോണിയയാണ് ഒരു ടാങ്കറില്‍ ഉണ്ടാവാറുള്ളത്. ഇത് നിര്‍വീര്യമാക്കുവാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. പോലീസും ഫയര്‍ഫോഴ്സും ഉടന്‍ തന്നെ സ്ഥലത്തെത്തി ചോര്‍ച്ച തടയാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ചോർച്ച നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments