
അമരാവതി : അന്ധ്രപ്രദേശ് മുഖ്യമന്ത്രിയും മുന്‍ എന്‍ഡിഎ ഘടകകക്ഷി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ആന്ധ്രയിലെ വിസിയനഗരത്തില്‍ പാര്‍ട്ടിയുടെ ബൂത്ത്തല പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
ചന്ദ്രബാബു നായിഡു ഒരു അവസരവാദിയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞടുപ്പ് കഴിഞ്ഞാല്‍ ചന്ദ്രബാബു നായിഡു നേതൃത്വം നല്കുന്ന ടി.ഡി.പിയുമായി ഒരു സംഖ്യവുമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് ടി.ഡി.പിയുടെ നാളുകള്‍ എണ്ണപ്പെട്ടെന്നും വളഞ്ഞ വഴിയിലൂടെയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയായതെന്നും ഷാ ആരോപിച്ചു.
Post Your Comments