ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിലെ ഭൂരിപക്ഷം പേരും ജാമ്യത്തിലാണ് പുറത്തിറങ്ങി നടക്കുന്നതെന്ന് ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് സംബിത് പാത്ര. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം നല്‍കിയതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന. ‘ കൂടുതൽ കാലം ഇന്ത്യ മുഴുവന്‍ ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബമാണ് ഗാന്ധി കുടുംബം. ആ കുടുംബത്തിലെ ഭൂരിപക്ഷം ആളുകളും ഇന്ന് ജാമ്യത്തിലാണ് പുറത്തിറങ്ങി നടക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിലാണ് ഇവര്‍ക്കെതിരെയുള്ള കേസുകള്‍.
ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ രാജ്യത്തിന് നല്‍കിയ കുടുംബത്തില്‍ നിന്ന് തന്നെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ജാമ്യത്തില്‍ ഇറങ്ങുന്നത്’- പത്ര പരിഹസിച്ചു. ‘അവര്‍ കരുതുന്നത് അവരുടെ ഇന്ത്യ അവരുടെ കുടുംബ സ്വത്തും അഴിമതി അവരുടെ അവകാശവുമാണെന്നാണ്. ഗാന്ധി കുടുംബത്തിന്റെ പേര് ജാമ്യ കുടുംബം എന്നാക്കി മാറ്റണമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.2015 നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യം എടുത്തിരുന്നു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസ് ഇന്നും നടന്നു കൊണ്ടിരിക്കുകയാണ്.
Post Your Comments