കോല്‍ക്കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ തടയാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തി. കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച മമത അടിയന്തിരാവസ്ഥയേക്കാള്‍ മോശമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പ്രസ്താവിച്ചു. ബിജെപി ബംഗാളിനെ വേട്ടയാടുകയാണ്. തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി സിബിഐയെ ദുരുപയോഗം ചെയ്തു.പോലീസ് കമ്മീഷണറുടെ ഓഫീസില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വേണമെങ്കില്‍ പോലീസിന് അറസ്റ്റു ചെയ്യാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
നരേന്ദ്ര മോഡിയുടെയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടേയും ശ്രമങ്ങളാണ് സിബിഐ നീക്കങ്ങള്‍ക്ക് പിന്നിലെന്നും മമത പറഞ്ഞു. പോലീസ് കസ്റ്റഡിയിലുള്ള സിബിഐ ഉദ്യോഗസ്ഥരെ വിട്ടയക്കുമെന്നും അവര്‍ പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ ലോകത്തിലെ തന്നെ മികച്ച ഉദ്യോഗസ്ഥനാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.കമ്മീഷണര്‍ രാജീവ് കുമാറിന്റെ വീട്ടിലെത്തി നേരിട്ട് പിന്തുണയറിയിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
കളളന്‍മാരുടെ പാര്‍ട്ടിയാണ് ബിജെപിയെന്നും മമത പറഞ്ഞു. ചിട്ടികള്‍ 1980കള്‍ മുതലുണ്ട്. തങ്ങള്‍ ബിജെപിയോ സിപിഐഎമ്മോ അല്ലെന്നും മമത വ്യക്തമാക്കി.
Post Your Comments