പസഫിക് ദ്വീപ് രാജ്യമായ നൂയെ സങ്കടത്തിലാണ്. ഈ ദ്വീപിന്റെ പ്രിയപ്പെട്ട ട്രെവര്‍ എന്ന് പേരുള്ള ഒരേയൊരു താറാവ് യാത്രയായിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു കൊടുങ്കാറ്റിന് പിന്നാലെയാണ് ഈ താറാവിനെ ദ്വീപില്‍ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ‘ഏകാകിയായ താറാവ് ‘ എന്നാണ് ട്രവോര്‍ അറിയപ്പെട്ടിരുന്നത്. ആ പട്ടം ഉപേക്ഷിച്ചാണ് ട്രെവര്‍ യാത്രയാകുന്നത്. ഒരു തെരുവുനായയുടെ ആക്രമണത്തിലായിരുന്നു അതിന് ജീവന്‍ നഷ്ടമായത്
ന്യൂസിലാന്‍ഡില്‍ നിന്നും 1500 മൈല്‍ വടക്കു കിഴക്കായാണ് നൂയെ ദ്വീപ് സ്ഥിതി ചെയുന്നത്. നൂയേയിലെ അന്തേവാസികളെലാം ട്രെവറിനെ ഇഷ്ടപ്പെട്ടിരുന്നു. ചെളിക്കുണ്ടില്‍ കഴിഞ്ഞിരുന്ന ട്രവോറിനു ഭക്ഷണം നല്കാന്‍ ഇവര്‍ മത്സരിക്കുമായിരുന്നു. ആദ്യം ബ്രെഡ് നല്‍കിയെങ്കിലും ട്രെവറിനിഷ്ടം അരിയും ഗോതമ്പും ഓട്‌സും മറ്റുമാണെന്ന് മനസിലായപ്പോള്‍ ആവോളം അതും ലഭ്യമാക്കി ദ്വീപ് നിവാസികള്‍. ട്രെവറിന്റെ കഥ മാധ്യമങ്ങളില്‍ കൂടി പ്രചരിച്ചപ്പോള്‍ തങ്ങളുടെ കുഞ്ഞ് ദ്വീപിന് അതൊരു വലിയ അംഗീകരാമായി കരുതി ആ താറാവിനെ ആളുകള്‍ കൂടുതല്‍ സ്‌നേഹിച്ചു.
വെറും ആയിരത്തി അറുനൂറ് കുടുംബങ്ങള്‍ മാത്രമുള്ള ചെറു ദ്വീപായതിനാല്‍ ട്രെവര്‍ ആര്‍ക്കും അപരിചിതനായിരുന്നില്ല. ട്രെവര്‍ എങ്ങനെയാണ് ഇവിടെ എത്തിപെട്ടതെന്നു പക്ഷേ ആര്‍ക്കും അറിയില്ലായിരുന്നു. നൂയയെയിലെ കാലാവസ്ഥ പ്രതികൂലമായിട്ടും ട്രെവര്‍ അവിടെ നിന്നു. ഒരുപാടു ആരാധകരെ സ്വന്തമാക്കിയ ട്രെവറിന്റെ പേരില്‍ ഫേസ്ബുക് പേജും തുറന്നു അവന്റെ ആരാധകര്‍. എന്തായാലും ഒറ്റപ്പെട്ടുപോയെങ്കിലും ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടാണ് ട്രെവര്‍ യാത്രയായത്.
Post Your Comments