ആലപ്പുഴ: കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തനിലയിൽ. കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളിലായി രണ്ടായിരത്തോളം താറാവുകളാണ് ചത്തൊടുങ്ങിയത്. മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
തലവടി പഞ്ചായത്ത് ഒൻപതാം വാർഡിൽ ബിജുവിന്റെ നൂറ് കണക്കിന് താറാവുകളും അഞ്ജാത രോഗം ബാധിച്ച് ചത്തു. ഇന്നലെ വൈകുന്നേരം തീറ്റി കൊടുത്ത് കൂട്ടിൽ കയറ്റിയ താറാവുകളെ രാവിലെ വന്ന് നോക്കിയപ്പോൾ ചത്ത നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ബിജു വെറ്റിനറി ഡോക്ടറെ വിവരം അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ മരണകാരണം അറിയാൻ കഴിയൂവെന്നാണ് വെറ്റിനറി ഡോക്ടർ പറയുന്നത്.
Post Your Comments