പത്തനംതിട്ട: ആലപ്പുഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് നല്‍കിയത്.
നിരണത്തെ താറാവ് വളർത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞയാഴ്‌ച നിരവധി താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനെത്തുടർന്നാണ് സാമ്പിളുകള്‍ പരിശോധിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
read also: കൊതുകു ശല്യം നേരിടുന്നവരാണോ? ഇങ്ങനെ ചെയ്തു നോക്കൂ
ആലപ്പുഴയിലെ തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരുവേലില്‍ ചാല്‍ പുഞ്ചയില്‍ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിലാണ് രോഗം കണ്ടെത്തിയിരുന്നു. 70 ദിവസം പ്രായമുള്ള 10,000 താറാവുകളിൽ 3000 എണ്ണം ചത്തു.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള -തമിഴ്നാട് അതിർത്തികളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments