Latest NewsKuwaitGulf

ഡ്രൈവിങ്ങ് ലൈസന്‍സ് ഇനി പുതിയ സംവിധാനത്തിലൂടെ

കുവൈത്ത്: കുവൈത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് വിതരണത്തിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനം വിജയകരമെന്ന് വിലയിരുത്തല്‍. സെല്‍ഫ് സര്‍വീസ് കിയോസ്‌ക്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് വിതരണം ചെയ്യുന്ന പദ്ധതിയാണ് പരീക്ഷണ ഘട്ടം വിജയകരമായി പിന്നിട്ടത്.ആഭ്യന്തര മന്ത്രാലയം സജ്ജീകരിക്കുന്ന ഇലക്ട്രോണിക് വിന്‍ന്റോ വഴിയാണ് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നത്. പരിശീലനം നേടിയ ജീവനക്കാര്‍ അപേക്ഷ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ആളുകള്‍ക്ക് സെല്‍ഫ് സര്‍വിസ് കിയോസ്‌കുകള്‍ വഴി ലൈസന്‍സ് സ്വന്തമാക്കാം. ആദ്യഘട്ടത്തില്‍ സ്വദേശികളുടെ ഇടപാട് മാത്രമാണ് ഓണ്‍ലൈനാക്കുന്നതെങ്കിലും പിന്നീട് വിദേശികള്‍ക്കും ബാധകമാക്കും.

ഏതന്‍സ് ആസ്ഥാനമായ കമ്പനിയാണ് ഇതിനായി ഉപകരണം നല്‍കുന്നത്. ആറ് ഗവര്‍ണറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 15 സെല്‍ഫ് സര്‍വിസ് കിയോസ്‌കുകള്‍ സ്ഥാപിക്കും. ലൈസന്‍സ് വിതരണം, പുതുക്കല്‍, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസന്‍സുകള്‍ക്ക് പകരം വാങ്ങിക്കല്‍ എന്നിവയെല്ലാം കിയോസ്‌കുകള്‍ വഴി സാധിക്കും. സിവില്‍ ഐ.ഡി കാര്‍ഡ് അനുവദിക്കുന്നതിന് സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി ഒരുക്കിയ സംവിധാനത്തിന് സമാനമായാണ് ഗതാഗത വകുപ്പും സംവിധാനമൊരുക്കുന്നത്.കഴിഞ്ഞ ആഴ്ച്ച മുതലാണ് ഡ്രൈവിങ്ങ് ലൈസന്‍സ് ഇടപാടുകള്‍ ഓണ്‍ലൈന്‍ ആക്കുന്ന പദ്ധതി ഗതാഗത വകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button