കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന്(ക്ലാറ്റ്) മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. 21 ദേശീയ നിയമസര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ, നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശന പരീക്ഷയാണ് ക്ലാറ്റ്.
ജനവരി 9-ന് വൈകീട്ടാണ് പുതിയ വെബ്‌സൈറ്റ് https://clatconsortiumofnlu.ac.in സക്രിയമായത്. ഈ വര്‍ഷം ബാംഗ്ളൂര്‍ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍ ക്ലാറ്റിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥാപിക്കാന്‍ കോര്‍കമ്മിറ്റി തീരുമാനിച്ചിരുന്നു. ഒഡീഷ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയാണ് ഈ വര്‍ഷത്തെ ക്ലാറ്റ് സംഘാടക സ്ഥാപനം.
മേയ് 12-ന് നടത്തുന്ന പരീക്ഷയുടെ ദൈര്‍ഘ്യം രണ്ടു മണിക്കൂറാണ്. ബിരുദതല ക്ലാറ്റില്‍ ഇംഗ്ലീഷ് (കോംപ്രിഹന്‍ഷന്‍ ഉള്‍പ്പടെ), ജനറല്‍ നോളജ് ആന്‍ഡ് കറന്റ്് അഫയേഴ്സ്, എലമെന്ററി മാത്തമാറ്റിക്സ് (ന്യൂമറിക്കല്‍ എബിലിറ്റി), ലീഗല്‍ ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ റീസണിങ് എന്നീ വിഷയങ്ങളില്‍നിന്ന് ഓബ്ജക്ടീവ് മാതൃകയിലുള്ള 200 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും.
പി.ജി. ക്ലാറ്റിന് 100 മാര്‍ക്കിനുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും 50 മാര്‍ക്കിനുള്ള ഉപന്യാസരീതിയില്‍ ഉത്തരംനല്‍കേണ്ട രണ്ടുചോദ്യങ്ങളും ഉണ്ടാകും. കടുതല്‍ വിവരങ്ങള്‍ https://clatconsortiumofnlu.ac.inല്‍ ലഭ്യമാക്കും.
Post Your Comments