കോഴിക്കോട്: 2006 ല്‍ കോഴിക്കോട് ബസ്സ് സ്റ്റാന്റില്‍ നടന്ന ഇരട്ട സ്ഫോടന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലായിരുന്ന പ്രതി പി പി യൂസുഫിനെയാണ് ദില്ലി വിമാനത്താവളത്തില്‍ നിന്ന് എന്‍ ഐ എ പിടികൂടിയത്. ഇയാളെ നാളെ കൊച്ചിയില്‍ എത്തിക്കും. സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് യൂസുഫ് പിടിയിലാകുന്നത്.
കേസിലെ രണ്ടാം പ്രതി അസ്ഹറിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് അസ്ഹര്‍.
മാറാട് കലാപകേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് 2006 മാര്‍ച്ചില്‍ കോഴിക്കോട്ടെ രണ്ട് ബസ്റ്റാന്റുകളില്‍ പ്രതികള്‍ ബോംബ് സ്ഫോടനം നടത്തിയത്. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. കശ്മീര്‍ റിക്രൂട്ടമെന്റ് കേസില്‍ പിടിയിലായ തടിയന്റവിടെ നസീറാണ് കേസിലെ ഒന്നാം പ്രതി.
Post Your Comments