
എരുമേലി : നീണ്ട കാലത്തിന് ശേഷം വിദേശത്ത് നിന്നും നാട്ടിലെത്തിയ അഖിലിനെ കാത്തിരുന്നത് അനുജന്റെ മരണവാര്‍ത്തയാണ്. എരുമേലി സ്വദേശിയായ നിഖിലാണ് മണിക്കൂറുകള്‍ക്ക് മുന്‍പുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിലെ നാലാം മൈലില്‍ വച്ചാണ് നിഖില്‍ സഞ്ചരിച്ച ബൈക്കും പിക് അപ് വാനും ഇടിച്ച് അപകടമുണ്ടായത്. നാട്ടിലെത്തുന്ന സഹോദരനെ കൂട്ടികൊണ്ട് വരാന്‍ നെടുമ്പാശേരിയിലേക്ക് പോകാനിരിക്കവേയാണ് നിഖിലിനെ മരണം കവര്‍ന്നത്.
വിമാനത്താവളത്തിലെത്തിയപ്പോഴാണ് അനുജന് അപകടം സംഭവിച്ച വാര്‍ത്ത അഖില്‍ അറിഞ്ഞത്. ഏറെ നാളുകള്‍ക്ക് ശേഷം നാട്ടിലെത്തിയ സന്തോഷം അതോടെ കണ്ണീരിന് വഴിമാറുകയായിരുന്നു.
Post Your Comments