കുവൈത്ത് : സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി തൊഴില്‍ ക്വോട്ടയില്‍ വിദേശികളെ നിയമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി കുവെെത്ത് സര്‍ക്കാര്‍. ഇത്തരത്തിലുളള നിയമനത്തിന് ഈടാക്കിയിരുന്ന പിഴ വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് അധികൃതര്‍.
ജൂണ്‍ മുതല്‍ വിദേശികളുടെ എണ്ണത്തിനനുസരിച്ച് 300 ദിനാര്‍ വീതം പിഴ നല്‍കേണ്ടി വരുമെന്നു മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു. നിലവില്‍ 100 ദിനാര്‍ ആണ് പിഴ.
Post Your Comments