Latest NewsNewsIndia

അനിൽ അംബാനിക്ക് 25,000 രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിക്ക് 25,000 രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി. നികുതി കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി പിഴ ചുമത്തിയത്. പിഴ തുക ടാറ്റ മെമ്മോറിയൽ ആശുപത്രിക്ക് രണ്ടാഴ്ചയ്ക്കകം നൽകാനും നിർദേശമുണ്ട്.

2022 ഏപ്രിലിൽ അനിൽ അംബാനിക്കെതിരെ ആദായനികുതി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അനിൽ അംബാനി ഹർജി ഫയൽ ചെയ്തത്. ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു അനിൽ അംബാനിയുടെ ആവശ്യം. എന്നാൽ ജസ്റ്റിസുമായ എം എസ് സോനക്, ജിതേന്ദ്ര ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അതിന് തയ്യാറായില്ല. അനിൽ അംബാനിക്കെതിരെ വിമർശനം ഉന്നയിച്ച ഡിവിഷൻ ബെഞ്ച് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. ജുഡീഷ്യറിയെ സമീപിച്ചതിലെ കാലതാമസത്തെയും കോടതി വിമർശിച്ചു. നോട്ടീസ് അയച്ചിട്ട് ഒരു വർഷത്തിലേറെ ആയെന്നും ഇത് കോടതി നടപടികളിൽ അടിയന്തരാവസ്ഥ സൃഷ്ടിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button