കരാകാസ്: വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കയുടെ സുരക്ഷാ വിഭാഗം. രാജ്യത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ അറിയിച്ചു.
അതേസമയം വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് യു.എസിന്റെ ഈ മുന്നറിയിപ്പ്. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ രാജിവച്ച് പകരം പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്ഡോ ഇടക്കാല പ്രസിഡന്റാകണമെന്നാണ് അമേരിക്കയടക്കമുള്ള 21 രാജ്യങ്ങളുടെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഡൂറോ കൃത്രിമം കാട്ടിയാണ് അധികാരത്തില്‍ എത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മഡൂറോ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി വന്‍പ്രതിഷേധമാണ് രാജ്യത്തെമ്പാടും നടക്കുന്നത്.
Post Your Comments