കാരക്കാസ്: തെറ്റ് ചെയ്തതിനുള്ള ശിക്ഷയായാണ് ജയിലേയ്ക്ക് പോകുന്നത്. എന്നാൽ കുറ്റവാളികൾ പൂർണ്ണ സ്വാതന്ത്ര്യത്തോടെ നടക്കുന്ന ഒരു ജയിൽ ചിന്തിക്കാൻ പറ്റുമോ? സർക്കാർ നിയന്ത്രണത്തിൽ അല്ലാതെ, കൊടും കുറ്റവാളികൾ നിയന്ത്രിക്കുന്ന ഒരു ജയിൽ . അത്തരത്തിൽ ഒന്നാണ് വെനസ്വേലയിലെ ‘ടോക്കോറോണ്‍’.
എന്തിനും മടിക്കാത്ത കൊടും കുറ്റവാളികളുടെ ഗ്രൂപ്പായ ‘ട്രെൻ ഡി അരാഗ്വ’ എന്ന സംഘമായിരുന്നു ഈ ജയില്‍ നിയന്ത്രിച്ചിരുന്നത്. ഇവിടെ കുടിച്ച് കൂത്താടാൻ നിശാക്ലബ്, താമസിക്കാൻ മുന്തിയ ഹോട്ടലിനെ വെല്ലുന്ന മുറികള്‍, ഉല്ലസിക്കാൻ ഒട്ടകപ്പക്ഷികളും അരയന്നങ്ങളും അടക്കമുള്ള മൃഗശാല, നീന്തല്‍ക്കുളങ്ങള്‍, ആവശ്യക്കാര്‍ക്ക് വായ്പ നല്‍കാൻ ബാങ്ക്, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ എല്ലാം സുഖ സൗകര്യങ്ങളും ഉണ്ട്.
read also: ഇ-പാൻ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം, ഈ രേഖ മാത്രം മതി
മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ട്ട് 11,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച് കഴിഞ്ഞദിവസം വെനസ്വേല സര്‍ക്കാര്‍ ഈ ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഈ സംഘർഷത്തിനിടയിൽ ട്രെൻ ഡി അരാഗ്വ തലവൻ ‘ഹെക്ടര്‍ ഗുറേറോ ഫ്ളോറസ്” ഉള്‍പ്പടെയുള്ളവര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിനും മയക്കുമരുന്ന് കടത്തിനും പതിനേഴുവര്‍ഷത്തെ തടവ് അനുഭവിക്കുകയായിരുന്നു ഹെക്ടര്‍ ഗുറേറോ.
ജയിലിൽ നടത്തിയ പരിശോധനയില്‍ ഏറ്റവും പുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങളും തോക്കുകളും മറ്റും കണ്ടെത്തി. ബൈക്കുകള്‍, കാറുകള്‍, ടെലിവിഷൻ സെറ്റുകള്‍, മൈക്രോ വേവ് അവനുകള്‍, വെടിയുണ്ടകളും തോക്കുകളും ഉള്‍പ്പടെ ലോഡുകണക്കിന് സാധനങ്ങൾ പൊലീസ് കൊണ്ടെത്തിയെന്നും പൊലീസ് നടപടി നടക്കുന്ന സമയത്ത് ജയിലിനുള്ളിലെ മുറികളില്‍ നിരവധി സ്ത്രീകൾ ഉണ്ടായിരുന്നെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയില്‍ ഒഴിപ്പിക്കലിനിടെ ചില പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും ഒരു മേജര്‍ മരിച്ചുവെന്നും പൊലീസ് പറയുന്നു.
Post Your Comments