Latest NewsNewsInternational

കോണ്ടത്തിന് വില അറുപതിനായിരം രൂപ: ഗര്‍ഭധാരണം കുത്തനെ ഉയരുന്ന രാജ്യത്തിന്റെ സ്ഥിതി ഇങ്ങനെ

ഗര്‍ഭധാരണം വര്‍ദ്ധിച്ചു, കോണ്ടത്തിന് വില കുത്തനെ ഉയര്‍ന്നു

വെനസ്വേല: വെനസ്വേലയില്‍ കൗമാരക്കാര്‍ക്കിടയില്‍ ഗര്‍ഭധാരണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭച്ഛിദ്രം നിയമപരമായി നിരോധിച്ചതോടെ, രാജ്യത്ത് കോണ്ടത്തിന് വില കുതിച്ച് ഉയര്‍ന്നു.

Read Also: തെക്കൻ ഇറാനിലെ ഭൂചലനം: യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി ജിയോക്കൽ സർവേ

സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ രാജ്യം, ഒരു പാക്കറ്റ് സാധാരണ കോണ്ടത്തിന് നല്‍കേണ്ടത് അറുപതിനായിരം രൂപയാണ്. ജനസംഖ്യാ വര്‍ദ്ധനവ് തടയുന്നതിനും ലൈംഗിക രോഗങ്ങള്‍ തടയുന്നതിനും മിക്ക രാജ്യങ്ങളും കോണ്ടം സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍, വെനസ്വേലയില്‍ ഈ അവശ്യ സാധനത്തിന് അമിത വിലയാണുള്ളത്. ലോകത്ത് പ്രശസ്തവും വിലകൂടിയതുമായ നിരവധി കോണ്ടം ബ്രാന്‍ഡുകള്‍ ഉണ്ടെങ്കിലും, ഇത്രയും വിലയേറിയ ഒരു കോണ്ടം ലോകത്ത് എവിടെയും ഉണ്ടാകുകയില്ല.

വെനസ്വേലയില്‍ ഗര്‍ഭ നിരോധന ഉറകളുടെ വില കുത്തനെ ഉയര്‍ന്നത് സമൂഹ മാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചയായിട്ടുണ്ട്. ഗര്‍ഭ നിരോധന മാര്‍ഗം ചെലവേറിയ ഈ രാജ്യത്ത് ഗര്‍ഭച്ഛിദ്രം നിരോധിച്ചതാണ് ജനങ്ങള്‍ക്ക് തിരിച്ചടി നേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button