ചോദ്യപേപ്പറുകളില്‍ സിലബസിനു പുറത്തുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് സര്‍വസാധാരണമാണ്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കണ്ടു സന്തോഷിക്കുന്നവരും ഉണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയിലെ ഗുവാങ്ഷി സര്‍വകലാശാലയില്‍ പരീക്ഷയെഴുതുവാന്‍ കയറിയ വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ കണ്ടു അമ്പരന്നുപോയി.
‘മാവോസേതൂങ് ചിന്തകളും ചൈനീസ് സോഷ്യലിസത്തിന്റെ സവിശേഷതകളും’ എന്ന വിഷയത്തിന്റെ ചോദ്യപേപ്പറിലായിരുന്നു പുലബന്ധം പോലുമില്ലാത്ത ചോദ്യങ്ങള്‍ ഇടം നേടിയത്. ‘ എയ്ഡ്സിന്റെ ഗുണങ്ങള്‍ എന്ത്? നിങ്ങള്‍ എതിര്ലിംഗത്തിലുള ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? രാജ്യത്തിന്റെ ഭാവിക്കു വേണ്ടി നിങ്ങള്‍ക്കു കുട്ടികള്‍ വേണമോ?’ ഇങ്ങനെ നീളുന്നു ചോദ്യനിര.
പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ചോദ്യപേപ്പറിന്റെ ചിത്രം സഹിതം സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടപ്പോള്‍ സംഭവം വിവാദമായി. ചോദ്യകര്‍ത്താവിനെ പറ്റിയുള്ള അന്വേഷണങ്ങള്‍ ഴെങ് എന്ന അധ്യാപകനിലാണ് ചെന്നെത്തിയത്. ഇതിനു മുന്‍പും ഇയാള്‍ സമാന പ്രശ്നത്തില്‍ ഉള്‍പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ചോദ്യങ്ങള്‍ ബോണസ് ടെസ്റ്റിന്റെ ഭാഗമാണെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ നീക്കം ചെയ്യുവാനും കുട്ടികളോട് അധികൃതര്‍ ആവശ്യപെട്ടിട്ടുണ്ട്.
Post Your Comments