Latest NewsIndiaNews

യുപിയിൽ കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം: ബല്യ സ്വദേശി അറസ്റ്റിൽ

ഫെബ്രുവരി 17, 18 തീയതികളിലാണ് ഉത്തർപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ നടന്നത്

ഉത്തർപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബല്യ സ്വദേശിയായ നീരജ് യാദവാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക വാട്സ്ആപ്പ് മുഖാന്തരം അയച്ച നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നീരജിന് ഉത്തരസൂചിക കൈമാറിയത് മധുര സ്വദേശിയാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണവും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരീക്ഷ റദ്ദ് ചെയ്തിരുന്നു.

ഫെബ്രുവരി 17, 18 തീയതികളിലാണ് ഉത്തർപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ നടന്നത്. ഏകദേശം 5 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് രണ്ട് ദിവസങ്ങളിലായി പരീക്ഷ എഴുതിയത്. പരീക്ഷ പേപ്പർ ചോർന്നതിനാൽ അടുത്ത ആറ് മാസത്തിനകം വീണ്ടും പരീക്ഷ നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വളരെയധികം വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ഉത്തർപ്രദേശ് സർക്കാർ പരീക്ഷ റദ്ദ് ചെയ്തത്. പരീക്ഷയുടെ പവിത്രതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Also Read: 9-ാം ക്‌ളാസുകാരിയെ കാണാതായ സംഭവം, പ്രതികളെ സഹായിച്ച് മൂന്നാമനെയും പൊലീസ് അറസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button