Latest NewsNewsIndia

പ്ലസ്ടു ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു: ചോദ്യ പേപ്പറുകള്‍ വാട്‌സ്ആപ്പില്‍

 

ലക്‌നൗ: പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ചോദ്യപേപ്പര്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Read Also: പണമില്ലെന്ന് ധനമന്ത്രിയുടെ പരാതി, ധൂർത്തിന് മാത്രം കുറവില്ല; സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് ചെലവ് 11.26 ലക്ഷം

ദിവസങ്ങള്‍ക്ക് മുന്‍പ് യു പി പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസം.

ഫെബ്രുവരി 17,18 തീയതികളില്‍ നടന്ന പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഇതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു. അരലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ വിലയ്ക്ക് ചോദ്യപേപ്പര്‍ ലഭ്യമായിരുന്നുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button