ലക്‌നൗ: ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയുന്നതിന് പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്.
പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
Read Also: രണ്ടു യുവാക്കള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍: പൊലീസ് മര്‍ദിച്ചതായി ബന്ധുക്കള്‍
പുതിയ ഓര്‍ഡിനന്‍സ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ. പരീക്ഷ നടത്തിപ്പില്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തുന്ന കമ്പനിയെ ആജീവനാന്തം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നുണ്ട്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ഓര്‍ഡിനന്‍സ് അടുത്ത മാസം നടക്കുന്ന സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കും. ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം നടന്ന നീറ്റ്- യുജി പരീക്ഷയിലും ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് പ്രവേശന പരീക്ഷകളാണ് മാറ്റിവച്ചത്.
Post Your Comments