ന്യൂഡല്‍ഹി : വനിതാ കമ്മീഷന് അംഗങ്ങള്‍ ഡല്‍ഹിയിലെ കുത്തബ് വിഹാറെന്ന സ്വകാര്യ നടത്തി സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത് . അഭയ കേന്ദ്രത്തിലെ അന്തേവാസികള്‍ ക്രൂരമായ ലെെംഗീക പീഡനത്തിനും ശാരീരികോപദ്രവത്തിനും ഇരയാകുന്നുണ്ടെന്നാണ് വനിതാ കമ്മീഷന് അംഗമായ പ്രമീള ഗുപ്തയും സംഘത്തിന്റെ കണ്ടെത്തല്‍. അന്തേവാസിയായ അന്‍പത് കാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു.
നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ഉപ്പും മുളകും വിതറി തന്നെ പീഡനത്തിന് ഇരയാക്കിയിരുന്നതായി അവര്‍ സംഘത്തേോട് പറഞ്ഞു. ഇവരെ ഇപ്പോള്‍ ഇവിടെ നിന്ന് രക്ഷപ്പെടുത്തി മറ്റൊരു അഭയ കേന്ദ്രത്തില്‍ സുരക്ഷിതയായി പാര്‍പ്പിച്ചിരിക്കുകയാണ്. പീഡനം ഇതുകൊണ്ടും തീരുന്നില്ലെന്ന് വനിതാ കമ്മീഷന് വ്യക്തമാക്കുന്നു. ഇവിടുത്തെ ജീവനക്കാര്‍ നിര്‍ദ്ദേശിച്ച ജോലി അവര്‍ ഉദ്ദേശിച്ച വിധം ചെയ്തില്ലെങ്കില്‍ കടുത്ത മര്‍ദ്ദമാണ് ഏല്ക്കേണ്ടിവന്നിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേഹത്ത് ചൂടുവെള്ളം ഒഴിക്കുക വരെ ചെയ്യുമെന്ന് വെളിപ്പെടുത്തലുണ്ട്.
സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് പേരുടെ പേരാണ് പീഡനത്തിന് ഇരയായ 50കാരിയായ സ്ത്രീ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ലൈംഗികപീഡനത്തിനിരകളായ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ മുമ്ബ് വനിതാ കമ്മീഷന് ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. അഭയകേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്തതായും വനിതാ കമ്മീഷന് അറിയിച്ചു. രാജ്യത്തെമ്ബാടുമുള്ള അഭയകേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഇത്തരത്തിലുളള അഭയകേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ദില്ലി വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ അറിയിച്ചു.
Post Your Comments