ന്യൂഡല്‍ഹി: പുതിയ രണ്ടു കിടിലൻ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു.ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോഡലുകളുടെ ബുക്കിംഗ് ഇന്ത്യയിലുള്ള എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചു കഴിഞ്ഞു. ഓഫ് റോഡിംഗിനും ലോംഗ് റൈഡുകള്‍ക്കും ഷോര്‍ട്ട് റൈഡുകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ബൈക്കുകളിൽ ഷിഫ്റ്റ്ക്യാമും അവതരിപ്പിച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് സ്റ്റാന്‍ഡേഡിനു 16,85,000 രൂപ, പ്രോ 20,05,000 രൂപ, ജിഎസ് അഡ്വഞ്ചര്‍ സ്റ്റാന്‍ഡേഡ് 18,25,000 രൂപ, അഡ്വഞ്ചര്‍ പ്രോ 21,95,000 രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വിലകള്‍.
Post Your Comments