ഇന്ത്യയിലെ ആഡംബര കാറുകളുടെ വിൽപ്പനയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ബിഎംഡബ്ല്യു. വാഹന ഡീലർമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസം 1,097 കാറുകളാണ് ബിഎംഡബ്ല്യു വിറ്റഴിച്ചിരിക്കുന്നത്. പ്രമുഖ നിർമ്മാതാക്കളായ മെഴ്സിഡസ്-ബെൻസിനെ പിന്നിലാക്കിയാണ് ബിഎംഡബ്ല്യുവിന്റെ മുന്നേറ്റം.
കഴിഞ്ഞ വർഷം ജൂലൈയിൽ 932 കാറുകളാണ് ബിഎംഡബ്ല്യു വിറ്റത്. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 18 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. രണ്ടാം സ്ഥാനത്തെത്തിയ മെഴ്സിഡസ്-ബെൻസ് 1,019 കാറുകൾ മാത്രമാണ് വിറ്റഴിച്ചത്. 2022 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 4.5 ശതമാനം നഷ്ടം നേരിട്ടിട്ടുണ്ട്.
Also Read: സ്വാതന്ത്ര്യദിനം: ആശംസകൾ നേർന്ന ലോകനേതാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ഔഡി, വോൾവോ എന്നിവയും ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ജൂലൈ 106 കാറുകൾ ഔഡിയും, 123 കാറുകൾ വോൾവോയും വിറ്റഴിച്ചു. ടാറ്റാ മോട്ടോഴ്സിന് കീഴിലുള്ള ബ്രാൻഡായ ജാഗ്വാർ ലാൻഡ് റോവർ 244 കാറുകളാണ് വിറ്റത്.
Post Your Comments