
ഓട്ടോ പാർട്സ് യൂണിറ്റ് നിർമ്മിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു. റിപ്പോർട്ടുകൾ പ്രകാരം, പഞ്ചാബിലാണ് ഓട്ടോ പാർട്സ് യൂണിറ്റ് ഒരുങ്ങുക. ഇതോടെ, ബിഎംഡബ്ല്യു നിർമ്മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ പാർട്സ് നിർമ്മാണ യൂണിറ്റായി പഞ്ചാബ് മാറും. നിലവിൽ, ചെന്നൈയിലാണ് പാർട്സ് നിർമ്മാണ യൂണിറ്റ് ഉള്ളത്. പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളാണ് ബിഎംഡബ്ല്യു.
പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗവന്ത് മാൻ അടുത്തിടെ ജർമ്മനിയിലെ ബിഎംഡബ്ല്യു ആസ്ഥാനം സന്ദർശിച്ചിരുന്നു. ഈ വേളയിലാണ് നിർമ്മാണ യൂണിറ്റുമായി ബന്ധപ്പെട്ട ധാരണയിൽ എത്തിയത്. കൂടാതെ, പഞ്ചാബ് സർക്കാരുമായി ഇ- മൊബിലിറ്റി മേഖലയിൽ സഹകരിക്കാൻ ബിഎംഡബ്ല്യുവിനെ മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ഇ- മൊബിലിറ്റി മേഖലയിലെ സഖ്യം പഞ്ചാബിലെ ഇലക്ട്രിക്കൽ വാഹന രംഗത്ത് മികച്ച നേട്ടം കൈവരിക്കാൻ സഹായിക്കും. 2030 ഓടെ ആഗോള വിൽപ്പനയുടെ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ ലക്ഷ്യമിടുന്ന ബിഎംഡബ്ല്യുവിന്റെ പ്രധാന മേഖലകളിലൊന്നാണ് ഇ- മൊബിലിറ്റി.
Post Your Comments