ബെംഗളൂരു: നഗരത്തിൽ പട്ടാപ്പകൽ വൻ മോഷണം. ബൈക്കിലെത്തിയ രണ്ട് പേർ പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യൂവിന്റെ ഡോറിന്റെ ചില്ല് തകർത്ത് 13 ലക്ഷം രൂപ അപഹരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സർജാപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു.
രണ്ട് പേർ ബൈക്കിലെത്തി കാറിന് സമീപം നിർത്തുകയായിരുന്നു. ശേഷം ഒരാൾ ഇറങ്ങി ബിഎംഡബ്ല്യു എക്‌സ് 5 കാറിന്റെ ചില്ല് തകർത്ത് അകത്തുണ്ടായിരുന്ന ബാഗ് എടുത്ത് തിരിച്ച് വണ്ടിയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ബെംഗളൂരു ആനേക്കൽ താലൂക്ക് സ്വദേശി ബാബുവിന്റേതാണ് കാർ. പതിമൂന്ന് ലക്ഷം രൂപയാണ് നഷ്ടപ്പെട്ട ബാഗിൽ ഉണ്ടായിരുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. നിലവിൽ അന്വേഷണം നടക്കുകയാണ്.
Post Your Comments