യുവാക്കൾക്കിടയിൽ ആഡംബരം കാറുകളോടുള്ള പ്രിയം വർദ്ധിക്കുന്നതായി റിപ്പോർട്ട്. സ്പിന്നി മാക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, യുവതലമുറയാണ് ആഡംബര കാറുകളിലേക്ക് കൂടുതൽ ആകൃഷ്ടരാകുന്നത്. ആഡംബര കാറുകളോടുള്ള ഭ്രമം, ഇടയ്ക്കിടെ വിപണിയിൽ എത്തുന്ന പുതിയ മോഡലുകൾ, വായ്പ സൗകര്യം തുടങ്ങിയവയാണ് ആഡംബര വാഹനങ്ങളിലേക്ക് യുവ തലമുറയെ ആകർഷിക്കാനുള്ള പ്രധാന കാരണങ്ങൾ.
ബിഎംഡബ്ല്യു, ഔഡി, മേഴ്സിഡസ് തുടങ്ങിയ നിർമ്മാതാക്കളാണ് യുവാക്കൾക്ക് ഇഷ്ടമുള്ള ആഡംബര കാറുകളുടെ പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. അതേസമയം, മോഡലുകളുടെ കാര്യത്തിൽ ഔഡി ക്യു3, മെഴ്സിഡസ് ബെൻസ് സി- ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് തുടങ്ങിയവയ്ക്കാണ് ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ളത്. ഇതിനോടൊപ്പം തന്നെ ജാഗ്വാർ ലാൻഡ് റോവർ, വോൾവോ തുടങ്ങിയ ബ്രാൻഡുകൾക്കും ആവശ്യക്കാർ ഏറെയാണ്.
പ്രധാനമായും യുവാക്കൾക്ക് വെള്ള നിറം, ചാര നിറം, കറുപ്പ് നിറം തുടങ്ങിയ നിറങ്ങളിൽ ഉള്ള കാറുകളോടാണ് ഏറെ ഇഷ്ടം. രാജ്യത്ത് മുംബൈ, ബെംഗളൂരു, ഡൽഹി, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലാണ് ആഡംബര കാർ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത്. അതേസമയം, വരും വർഷങ്ങളിൽ ആഡംബര കാറുകളുടെ വിൽപ്പന ഉയരാൻ സാധ്യതയുണ്ട്.
Post Your Comments