KeralaLatest News

പ്രിയനന്ദനെ ആക്രമിച്ച സംഭവം: മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: പ്രമുഖ മലയാള സംവിധായകന്‍ പ്രിയനന്ദനെ മര്‍ദ്ദിക്കുകയും ചാണക വെള്ളം ദേഹത്ത് ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍ വല്ലച്ചിറ സ്വദേശി സരോവറാണ് പിടിയിലായത്. കൊടുങ്ങല്ലൂരില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ശബരിമല വിഷയത്തില്‍ അയ്യപ്പനെ അധിക്ഷപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണ് പ്രിയനന്ദനു നേരെ ആക്രമണം ഉണ്ടായത്.

വീട്ടിലേയ്ക്കുള്ള സാധങ്ങള്‍ വാങ്ങാന്‍ പോകവെ പ്രിയനന്ദനന്റെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ചാണ് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ആക്രമിച്ചത്. തുടര്‍ന്ന് പ്രിയനന്ദന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button