ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അവസാന നിമിഷത്തില്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തി കരുക്കള്‍ നീക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിശാല സഖ്യത്തിനായി പ്രദേശിക കക്ഷികളുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്ന കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളില്‍ നേടിയ വിജയത്തിന്റെ പിന്‍ബലത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കഴിയുവുന്നത്ര മണ്ഡലങ്ങളില്‍ ബിജെപിയെ ഒറ്റയ്ക്ക് നേരിടാനുള്ള നീക്കങ്ങളിലാണ്.
മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ യുണൈറ്റഡ് ഇന്ത്യ റാലിയില്‍ നിന്ന് സോണിയയും രാഹുലും വിട്ട് നിന്നതും ഉത്തര്‍ പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയെ ഇറക്കിയുള്ള മുന്നേറ്റങ്ങളും ആന്ധയില്‍ തനിച്ച് മത്സരിക്കാനുള്ള തീരുമാനവും പുതിയ നീക്കത്തിന്റെ ഭാഗമാണെന്ന് വേണം കരുതാന്‍.
നിലവില്‍ ഉത്തരാഖണ്ഡ്, പഞ്ചാബ്, ഒഡീഷ, രാജസ്ഥാന്, മധ്യപ്രദേശ്,ചത്തീസിഖണ്ഡ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാണ മേഘാലയ,മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളാണ്. ഇതോടൊപ്പം സഖ്യകക്ഷികളൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന കര്‍ണ്ണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വിജയം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇന്നലെ പുറത്തു വന്ന സി-വോട്ടര്‍ സര്‍വ്വേ ഫലങ്ങളും കോണ്‍ഗ്രസിന് തങ്ങളുടെ തീരുമാനത്തിന് ആശ്വാസം നല്‍കുന്നതാണ്.
Post Your Comments