News

വി എസ് എസ് സി യും-ഐസിടി അക്കാഡമിയും നൈപുണ്യ വികസനത്തിനു കൈകോർത്തു

സോഫ്റ്റ്‌വെയർ വിപുലീകരണത്തിന് പങ്കാളിയാകുവാൻ എഞ്ചിനീയറിംഗ് കോളേജുകൾക്കും സ്റ്റാർട്ട്-അപ്പ് സമൂഹങ്ങൾക്കും വി എസ് എസ് സി അവസരമൊരുക്കുന്നു. ബഹിരാകാശ വിക്ഷേപണവാഹനങ്ങളുടെ ഘടനാരൂപകല്പനക്കുവേണ്ടി തദ്ദേശീയമായി വി എസ് എസ് സി വികസിപ്പിച്ചെടുത്ത ”ഫീസ്റ്റ്” സോഫ്റ്റ്‌വെയർ കേരളത്തിലെ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ധാരണാപത്രത്തിൽ വി എസ് എസ് സി യും ഐസിടി അക്കാഡമിയും തമ്മിൽ ഒപ്പുവച്ചു.

സംസ്ഥാനത്ത് നൂറ് എൻജിനീയറിങ് കോളേജുകളെ ബന്ധിപ്പിച്ചു പ്രവർത്തിക്കുന്ന സ്‌കിൽസ് ഡെലിവറി പ്ലാറ്റ്‌ഫോം കേരളം(എസ്.ഡി.പി.കെ) വഴി പരിശീലന പരിപാടികൾ ലഭ്യമാക്കും.
എയ്‌റോസ്‌പേസ്, ഓട്ടോമൊബൈൽ, സിവിൽ, മെക്കാനിക്കൽ, മറൈൻ എൻജിനീയറിങ് എന്നിവയിലെ ഘടനയും താപവൈദ്യുത അപഗ്രഥനങ്ങളും പരിഹരിക്കുന്നതിന് മികച്ച സവിശേഷതകളാണ് ”ഫീസ്റ്റ്” സോഫ്റ്റ്‌വെയർ പ്രദാനം ചെയ്യുന്നത്. മോഡൽ വികസനത്തിനും ഫലങ്ങളുടെ വിഷ്വലൈസേഷനും വേണ്ടി സ്റ്റേറ്റ് ഓഫ് ദി ആർട്ട് പ്രീ-പോസ്റ്റ് പ്രോസസർ പിന്തുണയ്ക്കുന്നു. ഈ ആവശ്യങ്ങൾക്ക് ഇന്ന് മാർക്കറ്റിൽ പ്രചാരത്തിലുള്ള സോഫ്റ്റ്‌വെയറുകളോട് കിടപിടിക്കാൻ കഴിവുള്ള സോഫ്റ്റ്‌വെയർ ഇന്ത്യയിലുടനീളമുള്ള നിരവധി അക്കാഡമിക് സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കേരള സർക്കാർ ഐസിടി അക്കാഡമിയെ സ്‌കിൽസ് ഡെലിവറി പ്ലാറ്റ്‌ഫോം കേരളം (എസ്ഡി.പി.കെ) പ്രവർത്തന പങ്കാളിയായി ചുമത്തപ്പെടുത്തുകയും അതുവഴി 5000 വിദ്യാർത്ഥികളെയേ പരിശീലിപ്പിക്കുകയും ചെയ്യും. കേരളത്തിലെ ഉന്നത ശാസ്ത സാങ്കേതിക സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പ് കമ്പനികൾക്കും ഈ സംരംഭത്തിൽ ക്രിയാത്മകമായ പങ്ക് വഹിക്കുവാൻ ലക്ഷ്യമിട്ടിരിക്കുന്ന ധാരണാപത്രം വി എസ് എസ് സി ഡയക്ടർ എസ്.സോമനാഥിന്റേയും ഐ ടി സെക്രട്ടറി എം.ശിവശങ്കറിന്റേയും സാന്നിധ്യത്തിൽ വി എസ് എസ് സി ഡെപ്യൂട്ടി ഡയറക്ടർ എസ് ശ്രീധറും, ഐ സി ടി അക്കാഡമി സി ഇ ഒ സന്തോഷ് കുറുപ്പും ചേർന്ന് ഒപ്പു വച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button