Jobs & VacanciesLatest NewsNewsCareer

എയിംസില്‍ വിവിധ തസ്തികകളിലായി 296 ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

പട്‌ന: ബിഹാറിലെ പട്‌നയിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 296 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.നവംബര്‍ 29 വരെ അപേക്ഷകൾ നല്‍കാം.

നഴ്‌സിങ് ഓഫീസര്‍ 200 (സ്ത്രീ 160, പുരുഷന്‍ 40): ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നോ സര്‍വകലാശാലയില്‍നിന്നോ നേടിയ ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ്/ ബി.എസ്‌സി. നഴ്‌സിങ്/ ബി. എസ്‌സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് യോഗ്യതയും സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും. അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന്/ സര്‍വകലാശാലയില്‍നിന്ന് നേടിയ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി യോഗ്യതയും സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും.

Read Also  :  കൊവിഡ് മരണം: ധനസഹായത്തിനുള്ള അപേക്ഷ നല്‍കുന്നതിന് വെബ്‌സൈറ്റ് സജ്ജമായി

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.aiimspatna.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button