നേപ്പിയര്‍ :ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിജയത്തുടക്കം. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ച്യുറിയുടെ പിന്‍ബലത്തിലാണ് കീവിസിനെതിരെ ഇന്ത്യന്‍ പെണ്‍പട വിജയം സ്വന്തമാക്കിയത്.
ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീം ആതിഥേയരെ 192 പുറത്താക്കി. ഇന്ത്യക്ക് വേണ്ടി എക്ത ബിഷ്ടയും പൂനം യാദവും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 33 ഓവറില്‍ മത്സരം വരുതിയിലാക്കി. മന്ഥാനയ്ക്ക് പുറമെ ജമീമ റോഡ്രിഗസ് 81 റണ്‍സുമായി പുറത്താവാതെ നിന്നു. 104 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് മന്ഥാനയുടെ ഇന്നിങ്സ്. എന്നാല്‍ വിജയത്തിന് മൂന്ന് റണ്‍ അകലെ താരം പുറത്തായി.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പുരുഷ ടീമും കീവിസിനെതിരെ നേപ്പിയറില്‍ മി്ന്നും വിജയം സ്വന്തമാക്കിയിരുന്നു. ന്യൂസിലാന്റിനെ 157 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 34.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന് 74 റണ്‍സുമായി പുറത്താവാതെ നിന്നു. കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ആതിഥേയരെ ചെറിയ സ്കോറില്‍ ഒതുക്കിയത്.
Post Your Comments